‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ദിലീപ്- മഞ്ജു വാര്യര്‍ പ്രണയ ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നത്, സിനിമയ്ക്ക് അകത്തും പുറത്തും പ്രണയിച്ച ഈ പ്രണയ ജോഡികള്‍ അധികം വൈകാതെ തന്നെ വിവാഹവും ചെയ്തിരുന്നു.
മഞ്ജു വാര്യര്‍ അഭിനയിച്ച ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ എന്ന സിനിമയുടെ സെറ്റിലേക്ക് ദിലീപ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു . ലാല്‍ ജോസ് ഉള്‍പ്പടെയുള്ള സുഹൃത്തുക്കളെ കാണാനെന്ന വ്യാജേനയായിരുന്നു ദിലീപിന്റെ വരവ്. എന്നാല്‍ ദിലീപിന്റെ ലക്‌ഷ്യം മഞ്ജു വാര്യരെ കാണുക എന്നതാണ്.
ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇവര്‍ പരസ്പരം കാണുകയും, സംസാരിക്കുകയും ചെയ്തിരുന്നു. ഈ കാര്യം മഞ്ജു വാര്യരുടെ പിതാവ് അറിഞ്ഞതോടെ മമ്മൂട്ടിയുടെ ചിത്രത്തിലെ നായികാ വേഷമാണ് മഞ്ജുവിന് നഷ്ടമായത്.
ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ‘ഒരു മറവത്തൂര്‍ കനവ്’ എന്ന ചിത്രത്തില്‍ മഞ്ജുവിനെയാണ് ആദ്യം നായികായി നിശ്ചയിച്ചത്, എന്നാല്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് ലാല്‍ ജോസിന്റെ ചിത്രമായതിനാല്‍ തന്റെ മോളെ അതില്‍ അഭിനയിക്കാനായി വിടേണ്ട എന്ന തീരുമാനമെടുക്കുകയായിരുന്നു മഞ്ജുവിന്റെ അച്ഛന്‍. അതോടെ മമ്മൂട്ടിയുടെ നായികയാകാനുള്ള മഞ്ജു വാര്യരുടെ സ്വപ്നത്തിനു കരിനിഴല്‍ വീഴുകയായിരുന്നു.
Post Your Comments