CinemaGeneralMollywood

താഴത്തെ നിലയിലുള്ള സാധനങ്ങളെല്ലാം നശിച്ചു; പ്രളയം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ബീന ആന്റണി

പ്രളയവും പേമാരിയും ഒഴിഞ്ഞ ശേഷം പുതു ജീവന്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് കേരളീയര്‍. ശക്തമായ പേമാരിയില്‍ വിലപ്പെട്ടതെല്ല്സാം നഷ്ടമായി. വീടുകള്‍ പഴയ രീതിയില്‍ ആക്കാന്‍ കഠിന ശ്രമം നടത്തുകയാണ് മലയാളികള്‍. വെള്ളം തിരിച്ചിറങ്ങിയപ്പോള്‍ വീടുകളില്‍ അടിഞ്ഞ ചളിയും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഏവരും. നടി ബീന ആന്റണിയുടെ ഭര്‍ത്താവിന്റെ വീട്ടിലും വെള്ളം കയറി താഴെ നിലയിലുള്ള സാധനങ്ങളെല്ലാം നശിച്ചു.

നടിയും കുടുംബവും ഇപ്പോള്‍ വീടിന്റെ മുകളിലെ നിലയില്‍ താമസിച്ചു കൊണ്ട് വൃത്തിയാക്കല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ഫേസ് ബുക്ക് ലൈവില്‍ വന്നു വീടിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറയുകയും ചെയ്തു. ‘വൈറ്റിലയിലാണ് ഞാനും ഭര്‍ത്താവും ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ വീടിനു തൊട്ടടുത്ത് വരെ വെള്ളം കയറിയിരുന്നു. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടിയത് പറവൂരുള്ള ഭര്‍ത്താവിന്റെ വീട്ടുകാരാണ്. മറ്റുള്ളവരെപ്പോലെ വീട്ടില്‍ വെള്ളം കയറില്ല എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഡാഡിയും അമ്മച്ചിയും. പക്ഷേ അടുത്ത ദിവസം റോഡ് മുങ്ങി, വൈകിട്ടോടെ വീട്ടിലും വെള്ളം കയറാന്‍ തുടങ്ങി. സാധനങ്ങള്‍ ഒന്നും മുകളിലേക്ക് മാറ്റാനുള്ള സാവകാശം ലഭിച്ചില്ല. റോഡ് മുഴുവന്‍ തടസമായതോടെ നമുക്കും വൈറ്റിലയില്‍ നിന്ന് പറവൂര്‍ക്ക് എത്താനും ബുദ്ധിമുട്ടായി’- ബീന ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button