CinemaLatest NewsNEWS

ലക്ഷങ്ങളുടെ തട്ടിപ്പ് ; ബോളിവുഡ് താരം ഹൃതിക് റോഷനെതിരെ കേസ്

ബോളിവുഡ് താരം ഹൃതിക് റോഷനെതിരെ വഞ്ചനാകുറ്റം ചുമത്തി കേസ്. ചെന്നൈ സിറ്റി പൊലീസാണ് കേസ് എടുത്തത്. ആർ മുരളീധരൻ എന്നയാളാണ് ഹൃതിക്കിനും മറ്റു 8 പേർക്കുമെതിരെ പരാതി നൽകിയത്. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തത്.

2014ൽ തന്നെ ഹൃതിക് റോഷന്റെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച്‌ആര്‍എക്സിന്‍റെ സ്റ്റോക്കി​സ്റ്റായി നിയമിച്ചിരുന്നു. പക്ഷെ താരവും മറ്റുള്ളവരെയും ചേർന്ന് ഗൂഢാലോചന നടത്തി തന്റെ കയ്യിൽ നിന്നും ൨൧ ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

കമ്പനിയുടെ പ്രൊഡക്ടുകൾ കൃത്യമായി വിപണിയിൽ എത്തിച്ചില്ലെന്നും തന്റെ അറിവില്ലാതെ മാർക്കറ്റിങ് വിഭാഗം പിരിച്ചു വിടുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button