വിവിധ ഭാഷകളിലായി വിജയകരമായി മുന്നേറുന്ന ബിഗ് ബോസ്സ് ഷോ മലയാളത്തിലും ജനപ്രിയ പരിപാടിയായിക്കഴിഞ്ഞു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ ഷോ അറുപതു നാളുകള്‍ പിന്നിടുമ്പോള്‍ വീണ്ടും മത്സരാര്‍ത്ഥികളുടെ വാക്ക് പോരുകള്‍ ശക്തമാകുന്നു.
read also:പേളി – ശ്രീനിഷ് പ്രണയം വിവാഹത്തിലേയ്ക്കോ? നിലപാട് വ്യക്തമാക്കി താരകുടുംബം
ബിഗ് ബോസ്സിന്റെ കഴിഞ്ഞ എപ്പിസോഡ് വലിയ വഴക്കിനു തുടക്കം കുറിച്ചിരുന്നു. ബിഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റന്‍ ബഷീര്‍ ആണ്. ഒരു മട്ടന്‍ കറിയില്‍ തുടങ്ങിയ സംസാരം വന്‍ വഴക്കിലാണ് അവസാനിച്ചത്.
പേളി തന്റെ വീട്ടിലുള്ളവരെ വിളിച്ചുവെന്ന് പറഞ്ഞായിരുന്നു ബഷീര്‍ വഴക്ക് തുടങ്ങിയത്. തന്റെ വീട്ടിലുള്ളവരെ പറയാന്‍ പേളിയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നും ബഷീര്‍ ചോദിക്കുന്നുണ്ട്. ഒരിക്കലും ഒരു സ്ത്രീയും ഇതുപോലെ പെരുമാറരുതെന്നും. തനിയ്ക്ക് ബിഗ്ബോസില്‍ നിന്ന് പോകണമെന്നും ബഷീര്‍ പറഞ്ഞു. തന്റെ പേര് ചീത്തായാക്കാനാണ് പേളി ശ്രമിക്കുന്നതെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments