ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ആടുജീവിതം. ഒരുപാട് പ്രശംസ ഏറ്റു വാങ്ങിയ നോവൽ ആണ് ആടുജീവിതം. ചിത്രത്തിൽ പൃഥ്വിരാജ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകും എന്ന ദുഃഖകരമായ വാർത്തയാണ് പുറത്തു വരുന്നത്. 2019ൽ ചിത്രം റിലീസ് ചെയ്യാൻ കഴിയുമായിരുന്നുവെന്നാണ് കരുതിയിരുന്നതെന്നും ഇപ്പോൾ സാങ്കേതിക കാരണങ്ങളാൽ അതിനു കഴിയില്ല എന്ന് ബ്ലെസി ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായി. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്.
ഷൂട്ടിങ്ങിനായി അല്ല ചിത്രം വൈകുന്നതെന്നും പ്ലാനിങ്ങിനു എടുക്കുന്ന സമയം ആണ് കാരണം എന്ന് അദ്ദേഹം പറയുന്നു. വളരെ കൃത്യമായി പ്ലാൻ ചെയ്യേണ്ട ഒന്നാണ് ഇത്. കാലാവസ്ഥയും അനുയോജ്യം ആയി വരേണ്ടതുണ്ട്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഇറങ്ങുന്ന സിനിമകളിൽ ഒന്നാണ് ആടുജീവിതം. കെ യു മോഹനൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. . പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments