മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തുകയും ബോളിവുഡ് അടക്കം സിനിമാ മേഖലയില്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്ത താരമാണ് ശ്വേതാ മേനോന്. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച താരം തന്റെ തുടക്കകാലത്തെക്കുറിച്ചും കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
”ഒരിക്കലും തന്റെ ഇഷ്ടങ്ങള്‍ക്ക് എതിര് നില്ക്കുന്ന വ്യക്തിയല്ല അച്ഛന്. പക്ഷെ , മിസ് ഇന്ത്യ മത്സരം കഴിഞ്ഞ് മുംബൈയിലേക്ക് പോകുന്നതിനെ അച്ഛന് എതിര്‍ത്തു. മുംബൈ പോലുള്ള മഹാനഗരത്തിൽ താന്‍ ഒറ്റയ്ക്ക് ജീവിക്കുന്നത് ഓര്‍ത്തായിരുന്നു അച്ഛന്റെ ടെന്‍ഷന്‍. കൂടാതെ ഫാഷൻ മോഡലിങ്ങ് രംഗത്ത് വിജയിക്കാൻ കഴിയുമോ എന്ന ചിന്തയും.
എന്നാല്‍ വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്ന താന്‍ തീരുമാനത്തില്‍ നിന്നും പിന്മാറാത്തത് കണ്ട അച്ഛന് ഇരുപതിനായിരം രൂപ എന്റെ കയ്യിൽ തന്നു ഇത് ഞാൻ നിനക്ക് തരുന്ന കടമാണ്, മൂന്ന് മാസങ്ങൾക്കു ശേഷം നാല്പ്പതിനായിരമാക്കി നീ തിരിച്ചു തരണം. അതിനു പറ്റില്ലെന്നു ബോധ്യപ്പെടുന്ന ഘട്ടത്തിൽ നീ തിരിച്ചു വരണം’ എന്തു പറയുന്നു? ഞാൻ ശരിയെന്ന് തലകുലുക്കി.ഇതെല്ലാം കണ്ട് പകച്ചു നില്ക്കുന്ന അമ്മയെ അച്ഛൻ ആശ്വസിപ്പിച്ചു. ശാരദേ നീ നോക്കിക്കോ മൂന്നേ മൂന്നു മാസം , മുംബൈ ഇവൾക്ക് മടുക്കും . ആവേശം തീരുമ്പോൾ ഇവൾ മടങ്ങി വരും. ശരിക്കും പറഞ്ഞാൽ അതൊരു ഒളിച്ചോട്ടമായിരുന്നു. ആഗ്രഹിച്ച കരിയർ നേടിയെടുക്കാനുള്ള ഒളിച്ചോട്ടം.”
Post Your Comments