മലയാളത്തിന്റെ പ്രണയ നായിക സുമലതയെ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. തെന്നിന്ത്യയിലെ തിരക്കുള്ള താരമായി മാറിയ യുവ നടി നമിതയെ ‘ന്യൂ ജനറേഷൻ സുമലത’ ആദ്യകാലത്ത് വിളിച്ചിരുന്നു. ഈ വിളിപ്പേര് ബാധ്യത ആയിട്ടുണ്ടോയെന്നു തുറന്നു പറയുകയാണ് താരം.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ….”ആ വിശേഷണം ഇപ്പോഴുണ്ടോ എന്നറിയില്ല. സിനിമയിലേക്കു വന്ന സമയത്ത് ഞങ്ങളുടെ ചിത്രങ്ങൾ താരതമ്യം ചെയ്ത് കുറെ അഭിപ്രായങ്ങളുണ്ടായി. ‘പുതിയ തീരങ്ങളു’ടെ സമയത്ത് നെടുമുടി വേണു അങ്കിളാണ് ഇതാദ്യം പറഞ്ഞത്. എന്റെ ഫോട്ടോ നോക്കിയിട്ട് എവിടെയോ കണ്ടു മറന്നതു പോലെയെന്നു പറഞ്ഞു. പിന്നീട് പറഞ്ഞു സുമലതയെപ്പോലെയെന്ന്. അന്നേരം എനിക്കും തോന്നി, ശരിയാണല്ലോ… മൂക്ക് അതു പോലാണ്, കണ്ണ് അതു പോലാണ്, ചിരി അതു പോലാണ്, എന്നൊക്കെ. ഞാനിതു വരെ സുമലതയെ നേരിൽ കണ്ടിട്ടില്ല. അങ്ങനെയൊരു താരതമ്യം എന്നെ ബാധിച്ചിട്ടുമില്ല.”
Post Your Comments