എന്നെ രക്ഷപ്പെടുത്തിയത് മോഹന്‍ലാല്‍ അല്ല; എംജി ശ്രീകുമാര്‍ പറയുന്നു!

എംജി ശ്രീകുമാര്‍ എന്ന പിന്നണി ഗായകന് ശ്രദ്ധ നേടി കൊടുത്തതിനു പിന്നില്‍ മോഹന്‍ലാല്‍ നായകനായ സിനിമകളാണ്. മോഹന്‍ലാലിന്റെ ശബ്ദവുമായി സാമ്യമുള്ള ഗായകന്‍ എന്ന നിലയിലും എം.ജി ശ്രീകുമാര്‍ പ്രസിദ്ധനാണ്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം പിറവി എടുത്തത് കൊണ്ടാണ് എം.ജി ശ്രീകുമാര്‍ എന്ന ഗായകനും രക്ഷപ്പെട്ടെതെന്നു ചിലരെങ്കിലും വിശ്വസിച്ചു പോരുന്നുണ്ട്, അതിനുള്ള മറുപടി നല്‍കുകയാണ് മലയാളത്തിന്റെ അനുഗ്രഹീത ഗായകന്‍.

‘മോഹന്‍ലാല്‍ അല്ല എന്നെ രക്ഷപ്പെടുത്തിയത്. ഞങ്ങളെല്ലാം ഒരുമിച്ച് സിനിമ സ്വപ്നം കണ്ടു വളര്‍ന്നവരാണ്, എല്ലാം സംഭവിച്ചു പോകുന്നതാണ്’, എം.ജി ശ്രീകുമാര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. മോഹന്‍ലാലിന്‍റെ ശുപാര്‍ശയിലാണ് തനിക്കു ഗാനങ്ങള്‍ ലഭിച്ചതെങ്കില്‍ ഇപ്പോഴും അത് സംഭവിക്കണ്ടേ എന്നും, എത്രയോ നാളുകളായി ഞാന്‍ ലാലിന് വേണ്ടി തുടര്‍ച്ചയായി പാടുന്നില്ലെന്നും എം.ജി ശ്രീകുമാര്‍ പറയുന്നു. സിബിമലയിലും ജോഷിയുമെല്ലാം തനിക്ക് നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നുവെന്നും അഭിമുഖത്തില്‍ എം.ജി ശ്രീകുമാര്‍ വ്യക്തമാക്കുന്നു.

Share
Leave a Comment