CinemaGeneralMollywoodNEWS

ഈ നായികയെ വേണ്ടെന്ന് മമ്മൂട്ടി ;പകരം സുകന്യ! പക്ഷെ പിന്നീട് അരങ്ങേറിയത് അതിനാടകീയ സംഭവങ്ങള്‍!

‘ഇവര്‍ എങ്ങനെ ശരിയാകും? ഈ നായികയെ മാറ്റി മറ്റൊരു നടിയെ നമുക്ക് തെരഞ്ഞെടുക്കാം’, ഭൂതക്കണ്ണാടി എന്ന സിനിമയില്‍ പുള്ളുവത്തി സരോജിനിയായി ശ്രീ ലക്ഷ്മിയെ സെലക്ട്‌ ചെയ്തപ്പോള്‍ സൂപ്പര്‍ താരം മമ്മൂട്ടിക്ക് എതിരഭിപ്രായമുണ്ടായിരുന്നു, ഒടുവില്‍ ക്യമാറമാന്‍ വേണുവിന്റെയും, മമ്മൂട്ടിയുടെയും അഭിപ്രായ വ്യത്യാസത്തെ മാനിച്ച് ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസ് ശ്രീലക്ഷ്മിയെ മാറ്റി മറ്റൊരു നായികയെ കൊണ്ട് വരാന്‍ തീരുമാനിച്ചു. ശ്രീലക്ഷ്മിയ്ക്ക് പകരം ചിത്രത്തിലേക്ക് എത്തിയത് നടി സുകന്യയായിരുന്നു, രണ്ടു ദിവസത്തോളം സുകന്യ സരോജിനിയുടെ വേഷത്തില്‍ സെറ്റിലുണ്ടായിരുന്നു, പക്ഷെ മൂന്നാം ദിവസം താന്‍ ഈ കഥാപാത്രത്തിനു തീരെ ഇണങ്ങുന്നതല്ല എന്ന ഒരു തോന്നല്‍ സുകന്യയ്ക്ക്  തോന്നിയതിനാല്‍ ലോഹിതദാസിനോട് സുകന്യ കാര്യം തുറന്നു പറഞ്ഞു ,
‘സാര്‍ എനിക്ക് പുള്ളുവത്തി സരോജിനിയായി വേഷമിടുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്നെ പോകാന്‍ അനുവദിക്കണം’. ഒടുവില്‍ സുകന്യ ലോഹിതദാസിന്റെ സമ്മതത്തോടെ അന്ന് വൈകുന്നേരം തന്നെ ട്രെയിന്‍ കയറി.

സരോജിനിയുടെ വേഷത്തില്‍ ആദ്യം നിശ്ചയിച്ചിരുന്ന ശ്രീ ലക്ഷ്മിയെ വീണ്ടും ലോക്കെഷനിലെക്ക് വിളിപ്പിച്ചു, സരോജിനിയുടെ കോസ്റ്റ്യൂമില്‍ ശ്രീ ലക്ഷ്മി ചിത്രീകരണത്തിനു തയ്യാറായപ്പോള്‍ മമ്മൂട്ടി പോലും അതിശയിച്ചു ഇതാണ് ഭൂതക്കണ്ണാടിയിലെ പെര്‍ഫക്റ്റ് സരോജിനി,സുകന്യ പോയത് എത്ര നന്നായി എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button