പതിനാറ് മികച്ച സിനിമകള്‍ മലയാളത്തിനു നല്‍കിയ കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ ടീം.അതില്‍ പതിനാലു ചിത്രങ്ങളും നൂറു ദിവസങ്ങളില്‍ കൂടുതല്‍ ഓടിയവയായിരുന്നെന്നും രാജസേനന്‍ പറയുന്നു.
എന്നാല്‍ അടുത്ത കാലത്തായി ജയറാമിന് എന്തൊക്കെയോ തെറ്റിദ്ധാരണയുണ്ടെന്നും, ഫോണില്‍ കൂടി കഥ പറഞ്ഞു സിനിമ ചെയ്തു കൊണ്ടിരുന്ന ജയറാം ഇപ്പോള്‍ നന്നായി ഇടപെടല്‍ നടത്തുമെന്നും രാജസേനന്‍ കുറ്റപ്പെടുത്തുന്നു. ചിലര്‍ ജയറാമിനെ പിന്തിരിപ്പിക്കുന്നുണ്ടാകാം.
ഒരു നടനെയും ഞാന്‍ കൊണ്ട് വന്നു ഇല്ലാതാക്കിട്ടില്ല, ജയറാമിന്റെ കരിയര്‍ എടുത്താല്‍ തന്നെ അത് മനസ്സിലാകും, ഞാന്‍ ‘കടിഞ്ഞൂല്‍ കല്യാണം’ എന്ന സിനിമ ചെയ്യുമ്പോള്‍ ജയറാമിന്റെ മോശം സമയമായിരുന്നു, ജയറാമിനെ തിയേറ്ററില്‍ കണ്ടാല്‍ ജനം കൂവുന്ന അവസ്ഥ. ജയറാമിന് സിനിമ ഇല്ലാതിരിക്കുന്ന സാഹചര്യമായിരുന്നു, ആ സമയത്ത് സിനിമാ മേഖലയില്‍ ജയറാമിന് ശത്രുക്കളും ഏറെയുണ്ടായിരുന്നു. അവിടെ നിന്നാണ് ജയറാമിനെ ഞാന്‍ പ്രേക്ഷര്‍ക്കിടയിലേക്ക് പ്രതിഷ്ടിച്ചത്. ജയറാമുമായി ഇപ്പോള്‍ സിനിമ ചെയ്യാതിരിക്കുന്നതിനു പിന്നില്‍ മാനസികമായ അകല്‍ച്ചയാണ്. ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിക്കിടെ രാജസേനന്‍ വ്യക്തമാക്കി.
Post Your Comments