പുറം ലോകവുമായി ബന്ധമില്ലാതെ അടച്ചിട്ട വീട്ടില്‍ നൂറുദിവസം മത്സരാര്‍ത്ഥികള്‍ കഴിയുന്നതും അവരുടെ മികച്ച പെര്‍ഫോമന്‍സിലൂടെ ഒരാള്‍ വിജയി ആകുന്നതുമാണ് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം പതിപ്പിന് ആരാധകര്‍ ഏറെയാണ്. പലപ്പോഴും മത്സരാര്‍ത്ഥികളുടെ വാദ പ്രതിവാദങ്ങള്‍ കാരണം ഷോ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.
ബിഗ് ബോസില്‍ അനൂപിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രഞ്ജിനിയും പേളി മാണിയും. അനൂപ് ബിഗ് ബോസിലെ ചില അംഗങ്ങളോട് മാത്ര പക്ഷാപാതപരമായി പെരുമാറുന്നുവെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. അനൂപ് ക്യാപ്റ്റനായി ഇരുന്ന സമയത്ത് ബഷീറിന് കൂടുതല്‍ പരിഗണന നല്‍കിയെന്നായിരുന്നു രഞ്ജിനിയുടെ വാദം. അനൂപിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു എന്നും രഞ്ജിനി പറഞ്ഞു.
അനൂപിനെ കുറിച്ച് നല്ല അഭിപ്രായമാണെന്നും എന്നാല്‍ കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസില്‍ ഒന്നില്‍ കൂടുതല്‍ കാരണവര്‍ ഉണ്ടായിരുന്നെന്നും സാബുവിനോട് കൂടി ആലോചിച്ച ശേഷമായിരുന്നു അനൂപ് ഓരോ കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും പേളി പറഞ്ഞു. എന്നാല്‍ അരിസ്റ്റോ സുരേഷും ബഷീറും അനൂപിനെ പിന്തുണയ്ക്കുക ആയിരുന്നു.
Post Your Comments