CinemaGeneralLatest News

പൂര്‍ണ്ണഗര്‍ഭിണിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി; അതില്‍ നിന്നും മുക്തയാകാന്‍ കൗണ്‍സിലിങ്ങിനു പോകേണ്ടി വന്നതിനെക്കുറിച്ചു സംയുക്ത

ഓരോ സിനിമയും പ്രേക്ഷകന് സമ്മാനിക്കുന്നത് ഓരോ കാഴ്ചയും അനുഭവവുമാണ്. അതുപോലെ തന്നെയാണ് നടീ നടന്മാരുടെ അവസ്ഥയും. ചില കഥാപാത്രങ്ങളായി പൂര്‍ണ്ണമായും മാറിക്കഴിഞ്ഞാല്‍ പിന്നീട് ആ കഥാപാത്രങ്ങള്‍ തങ്ങളുടെ കൂടെ കുറെ നാള്‍ ഉണ്ടാകുമെന്നും അതില്‍ നിന്നും മുക്തരാകാന്‍ പലരും കൌണ്‍സിലിങ്ങിനു പോകേണ്ടി വന്നിട്ടുണ്ടെന്നും പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരം ഒരു തുറന്നു പറച്ചില്‍ നടത്തുകയാണ് നടി സംയുക്ത മേനോന്‍.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലില്ലി. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിട്ടും അതിലെ കഥാപാത്രം തനിക്കുള്ളിലുണ്ടായിരുന്നുവെന്ന് നടി സംയുക്ത ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒടുവില്‍ അതില്‍ നിന്ന് പുറത്തു വരാന്‍ കൗണ്‍സലിങ്ങിന് പോകേണ്ടി വന്നുവെന്നും നടി വെളിപ്പെടുത്തി. ലില്ലിയില്‍ എന്റെ കഥാപാത്രം ഒരു പൂര്‍ണ്ണഗര്‍ഭിണിയാണ്. ആ അവസ്ഥയില്‍ എന്നെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോകുന്നു. അതൊരു ത്രില്ലിംഗ് ചിത്രമാണ്. ലില്ലി’ കഴിഞ്ഞിട്ടും കഥാപാത്രം എന്നില്‍ തന്നെയുണ്ടായിരുന്നു, ഒടുവില്‍ അതില്‍ നിന്ന് പുറത്തു കടക്കാന്‍ കൗണ്‍സലിങ്ങിന് പോകേണ്ടതായി വരെ വന്നു. സംയുക്ത പറഞ്ഞു

സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button