CinemaGeneralKollywoodLatest News

വിക്രമിന്റെ തുറന്നു പറച്ചിലില്‍ ഞെട്ടലോടെ ആരാധകര്‍!!

വിജയമാകുന്ന ചിത്രങ്ങള്‍ മാത്രമല്ല ചില പരാജയങ്ങളും നടീനടന്മാരുടെ കരിയറില്‍ ഉണ്ടാകും എന്നത് സ്വാഭാവികം. എന്നാല്‍ വിജയമാകുമെന്ന് കരുതി താന്‍ ഒരിക്കലും സിനിമകള്‍ ചെയ്തിട്ടില്ലെന്ന് നടന്‍ വിക്രം തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ….

“സിനിമ ഹിറ്റ് ആകും എന്ന ചിന്തയില്‍ ഇതുവരെ ഒരു കഥയ്‌ക്കൊപ്പവും ചെന്നിട്ടില്ല. കഥയെത്ര മികച്ചതാണെങ്കിലും കഥാപാത്രം ശക്തമല്ലെങ്കില്‍ ചെയ്യേണ്ടെന്ന് തീരുമാനിക്കും. ചില കഥ കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഉള്ളിലൊരു തീപ്പൊരി വന്നുപെടും. ഇത് ഇപ്പോള്‍ തന്നെ ചെയ്യണമെന്നും ഗംഭീരമായി അഭിനയിക്കാനുണ്ടെന്നുമൊക്കെ തോന്നും.എന്നാല്‍ കേള്‍ക്കാതെ പോകുന്നബാക്കിപകുതിയാണ് പലസിനിമകളും പരാജയപ്പെടുത്തുന്നുന്നത്.” വിക്രം പറയുന്നു.

കമല്‍ഹാസന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രം, ആര്‍ എസ് വിമലിന്റെ കര്‍ണ്ണന്‍ എന്നിവയാണ് വിക്രമിന്റെ പുതിയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button