
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരങ്ങളായി മാറിയ നടന്മാരാണ് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, കലഭാവന്മണി, സുരേഷ് ഗോപി തുടങ്ങിയവര്‍. ഇവരുടെ കീരിടം, സാഗരം സാക്ഷിയായി, ദേവദൂതന് , എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്നവയാണ്.
ഈ ഹിറ്റ് ചിത്രങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് പ്രമുഖ സംവിധായകന് സിബി മലയിലാണ്. ലോഹിതദാസ് കൂട്ട്ക്കെത്തില് മികച്ച സിനിമകള്‍ സൃഷ്ടിച്ച ഈ സംവിധായകന് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് സിബി മലയില്‍ പറഞ്ഞു. ഇരുവരും മികച്ച അഭിനേതാക്കളാണ്. അങ്ങനെയല്ലായിരുന്നെങ്കിലും ഈ നാല്‍പ്പത് വര്‍ഷം സിനിമ മേഖലയില്‍ എങ്ങനെ പിടിച്ചു നില്ക്കാന് ആകുമായിരുന്നുവെന്നും സംവിധായകന് ചോദിക്കുന്നു.മോഹന്‍ലാലോ മമ്മൂട്ടിയോ ആരാണ് മികച്ചത് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മമ്മൂട്ടി കുറച്ച് കൂടെ സ്റ്റൈലൈസ്ഡാണ് ആക്ടര്‍ ആണ്. എന്നാല്‍ ലാല്‍ വളരെ സ്വഭാവികമായി പ്രതികരിക്കുന്നയാളാണെന്നും സിബി പറയുന്നു.
Post Your Comments