വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചേര്ത്തലയില്വെച്ചുണ്ടായ കാര്‍ അപടകത്തിലാണ് മലയാളികളുടെ പ്രിയങ്കരിയായ നടി മോനിഷ മരണപ്പെട്ടത്. മരണശേഷം തന്റെ താലിമാല നഷ്ടപ്പെട്ടിരുന്നതായി മോനിഷയുടെ അമ്മ പറഞ്ഞിരുന്നു, തനിക്ക് ആ മാല നഷ്ടപ്പെട്ടാലും, താലി നിര്‍ബന്ധമായും ലഭിക്കണം എന്നായിരുന്നു പോലീസുകാരോടുള്ള അമ്മയുടെ അപേക്ഷ.
നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള അതേ ഭാഗത്ത് അപകടം സംഭവിച്ചവരുടെ വിലപ്പിടുപ്പുള്ള കാര്യങ്ങള്‍ മോഷ്ടിക്കപ്പെടുന്നത് പതിവ് കാര്യമാണ്. ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തെ തുടര്‍ന്ന് മോനിഷയുടെ അമ്മയ്ക്ക് താലിമാല തിരികെ ലഭിക്കുകയായിരുന്നു.
ആകസ്മികമായുണ്ടായ നടി മോനിഷയുടെ അപകടമരണം പ്രേക്ഷകര്‍ക്കും വിശ്വസിക്കനാകാത്ത കറുത്ത അനുഭവമായിരുന്നു. 1992 ഡിസംബര്‍ അഞ്ചിനാണ് മോനിഷയുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്, മോനിഷയ്ക്കൊപ്പം ഡ്രൈവറും മരണപ്പെട്ടിരുന്നു.
Post Your Comments