
അമിതാഭ് ബച്ചൻ ,ഷാരൂഖ് ഖാൻ, ഋത്വിക് റോഷൻ എന്നിവർ നായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു കബി ഖുഷി കബി ഹം. ചിത്രത്തിൽ 1991 ലെ കഥ പറയുന്ന രംഗത്തിൽ അമിതാഭ് ബച്ചൻ ഉപയോഗിച്ച ഫോൺ നോക്കിയ 9000 ആയിരുന്നു. എന്നാൽ 1996 ലാണ് നോക്കിയ 9000 ആദ്യമായി പുറത്തിറങ്ങിയത്.
ഋത്വിക് റോഷൻ നായകനായി തിളങ്ങിയ കൃഷ് 3 എന്ന ചിത്രത്തിലെ ഒരു ഗാനത്തിൽ ഒരേ സീനിൽ ഫുൾ കൈ ഷർട്ട് ഹാഫ് കൈ ഷർട്ടായി മാറുന്നത് കാണാം.
ജോൺ എബ്രഹാം ദീപിക പദുക്കോൺ എന്നീ താരങ്ങൾ നായികാ നായകന്മാരാകുന്ന ചിത്രമാണ് റേസ് 2. ചിത്രത്തിലെ ഒരു രംഗത്തിൽ ഒരേ സമയം ദീപിക രണ്ട് വ്യത്യസ്ത സൺ ഗ്ലാസുകൾ ഉപയോഗിക്കുന്നത് കാണാം.
ലോകം മുഴുവൻ ആകാംഷയോടെ നോക്കിക്കണ്ട ഒരു ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ ആദ്യഭാഗത്ത് നായകൻ പ്രഭാസും നായിക തമന്നയും ചേർന്ന് അഭിനയിക്കുന്ന ഒരു ഗാനരംഗത്തിൽ തമന്ന ഒരേ സമയം രണ്ട് വ്യത്യസ്ത വസ്ത്രം ധരിക്കുന്നത് കാണാം. ഏറെ ശ്രദ്ധയോടെ ചിത്രത്തെ നിരീക്ഷിക്കുന്നവർക്കാണ് ഇത്തരത്തിൽ ഉള്ള ചെറിയ തെറ്റുകൾ കണ്ടെത്താൻ കഴിയുന്നത്.
Post Your Comments