സംഗീത സംവിധായകരും, സിനിമാ സംവിധായകരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സര്‍വ്വ സാധാരണമാണ്, മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയും, സംഗീത സംവിധായകനായ ഔസേപ്പച്ചനും തമ്മിലുണ്ടായ പ്രശ്നം സിനിമയില്‍ പരസ്യമായ രഹസ്യമായിരുന്നു. ജോഷിയുടെ ഒരു സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ചെയ്ത ഔസേപ്പച്ചനെ മാറ്റി മറ്റൊരു സംഗീത സംവിധായകനെ ജോഷി തെരഞ്ഞെടുക്കുകയായിരുന്നു.
വളരെ സാവധാനമുള്ള കമ്പോസിംഗ് ആണ് ഔസേപ്പച്ചനെ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ ജോഷിയെ നിര്‍ബന്ധിതനാക്കിയത്. ഇത് വലിയ പ്രശ്നങ്ങള്‍ക്ക് ആണ് ഇടവരുത്തിയത്.വിവാദം രൂക്ഷമായതോടെ ജോഷിയുടെ സിനിമയില്‍ താന്‍ ഇനി ഒരിക്കലും മ്യൂസിക് ചെയ്യില്ല എന്നായിരുന്നു ഔസേപ്പച്ചന്റെ തീരുമാനം.
പക്ഷെ പിന്നീടു ഇവര്‍ തമ്മിലുള്ള പ്രോബ്ലം പരിഹരിക്കുകയും ജോഷിയുടെ സിനിമയില്‍ ഔസേപ്പച്ചന്‍ മ്യൂസിക് നല്‍കുകയും ചെയ്തിരുന്നു. തന്റെ ബാക്ക്ഗ്രൌണ്ട് കമ്പോസിംഗ് വളരെ സാവധാനമായതിനാല്‍ ജോഷിയ്ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതാണെന്നും, ജോഷി അന്ന് തന്നെ മാറ്റിയതിനാല്‍ വേഗത്തില്‍ ബിജിഎം ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് തനിക്ക് പഠിക്കാനായെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഔസേപ്പച്ചന്‍ വ്യക്തമാക്കി.
Post Your Comments