
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയാണ് സീരിയല്‍. കണ്ണീരില്‍ കുതിര്‍ന്ന ജീവിതം പ്രതികാരം, അമ്മായി അമ്മ പോര് തുടങ്ങിയ ചേരും പടികളോടെ അവതരിപ്പിക്കുന്ന സീരിയലുകള്‍ റേറ്റിംഗില്‍ എന്നും ഒന്നാമതാണ്. അത്തരം ഒരു സീരിയല്‍ വര്‍ഷങ്ങളോളം പ്രദര്‍ശനം തുടരാറുമുണ്ട്.
പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളില്‍ ഒന്നാണ് ആത്മസഖി. മണിമുറ്റത്തെ മാധവമേനോന്റെയും ഭാഗ്യലക്ഷ്മിയുടെയും കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ മുന്നേറിയ പരമ്പരയില്‍ സത്യജിത്ത് ഐപിഎസ് എന്ന നായകനായി എത്തിയത് റെയജ്‌നായിരുന്നു. നായികയായ ഡോക്ടര്‍ നന്ദിതയെ അവതരിപ്പിച്ചത് അവന്തിക മോഹനായിരുന്നു. സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പെട്ടെന്നുള്ള നായികാമാറ്റത്തില്‍ പ്രേക്ഷകര്‍ അസ്വസ്ഥരായിരുന്നു. ദിവ്യയായിരുന്നു പിന്നീട് നന്ദിതയെ അവതരിപ്പിച്ചത്.
റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ആത്മസഖി പല തവണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അതിലെ നടന്‍ കൂടിയായ മനോജ് വര്‍മ്മ പറയുന്നു. എന്നാല്‍ റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ ആയതിനാല്‍ പിന്നെയും നീട്ടുകയായിരുന്നുവെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.
സംഗീത മോഹനായിരുന്നു ഈ പരമ്ബരയ്ക്ക് കഥയൊരുക്കിയത്. മനോജും ഭാര്യ ബീനാ ആന്റണിയും ഭാര്യാ ഭര്‍ത്താക്കന്മാരായി തന്നെയാണ് ഈ സീരിയലിലും അഭിനയിക്കുന്നത്.
Post Your Comments