സഹതാരമായും വില്ലനായും മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടനാണ് ബൈജു. ബാലതാരമായാണ് ബൈജു സിനിമയിലേയ്ക്ക് എത്തുന്നത്. എന്നാല്‍ താരത്തിനു സിനിമയില്‍ ഇടവേളയുണ്ടായി. ആ ഗ്യാപ്പിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
വഴിമാറി പോയത് കൊണ്ടല്ല സിനിമയില്‍ ഗ്യാപ്പുണ്ടായതെന്നും അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ചാന്‍സ് തേടി ആരെയും വിളിക്കാതിരുന്നത് കൊണ്ടാണെന്നും ബൈജു പറയുന്നു. കുറച്ച് സിനിമ ചെയ്യും പിന്നെ താഴെ പോകും, വീണ്ടും കയറി വരും പിന്നെയും താഴെ.. സിനിമയില്‍ ഗ്യാപ്പുണ്ടാകുന്നത് ഒരിക്കലും ആര്‍ട്ടിസ്റ്റിന് ഗുണം ചെയ്യുന്ന ഒന്നല്ല. എപ്പോഴും ലൈവായിരിക്കണം. അതാണ് വേണ്ടതെന്നും താരം പറയുന്നു.
ബാലചന്ദ്ര മേനോന്റെ മണിയന്‍പ്പിളള അഥവാ മണിയന്‍പ്പിളള എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന് തന്റെ രണ്ടാം വരവില്‍ നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് ബൈജു. രഞ്ജിത്തിന്റെ ഡ്രാമ, പൃഥ്വിരാജിന്റെ ലൂസിഫര്‍, നാദിര്‍ഷയുടെ സിനിമ, വിജയ് ബാബുവിന്റെ സിനിമ തുടങ്ങി നിരവധി ചിത്രങ്ങള്‍ കരാര്‍ ആയിട്ടുണ്ടെന്നും താരം പറയുന്നു.
Post Your Comments