ബാലിയ ജില്ലയിലെ വോട്ടർ പട്ടികയിൽ സണ്ണി ലിയോൺ വന്നത് വിവാദം ആകുന്നു. സണ്ണി ലിയോണിനൊപ്പം ഒരു ആന, പ്രാവ്, ഒരു മാൻ എന്നിവയും വോട്ടർ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. യുപി ഗവണ്മെന്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ലിസ്റ്റിൽ ആണ് ഇവരൊക്കെ സ്ഥാനം പിടിച്ചത്.
സണ്ണി ലിയോൺ വിവേകാനന്ദ കോളനിയിലെ ദുർഗാവതി ആണ്. മുൻ ക്യാബിനറ്റ് മിനിസ്റ്റർ നാരദ റായ് എന്നാണ് ആനയുടെ പേര്, മാനിന് പേര് അങ്കുർ സിംഗ് എന്നുമാണ് നൽകിയിരിക്കുന്നത്. ആനയുടെ ചിത്രത്തിന് പുറമെ നാരദ റായിയുടെ വിവരങ്ങളും നൽകിയിട്ടുണ്ട്. ചന്ദ്രശേഖര നഗർ കോളനിയിലെ 85 ആം വീട്ടു നമ്പറിൽ ആണ് റായ് താമസിക്കുന്നത് എന്നാണ് രേഖപെടുത്തിയിരിക്കുന്നത്.
ടാറ്റ എൻട്രി ഓപ്പറേറ്റർ വരുത്തിയ പിഴവ് ആണെന്ന് അയാൾ സ്ഥലം മാറ്റിയതായും കേസ് രജിസ്റ്റർ ചെയ്തതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.വോട്ടര്‍ പുതുക്കുന്നതിനുള്ള നപടികള്‍ നടന്നു വരികയാണ് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments