അച്ഛനമ്മമാരുടെ പാതയിലൂടെ മക്കളും സിനിമാ മേഖലയിലേയ്ക്ക് കടന്നു വരുന്നത് പതിവാണ്. എന്നാല്‍ ഇപ്പോള്‍ തമിഴകത്തെ മനം കവരാന്‍ ഒരുങ്ങുകയാണ് ഒരു താര പുത്രി. നടന് ശിവകാര്ത്തികേയന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് കനാ. ഐശ്വര്യ രാജേഷ് മുഖ്യ വേഷത്തിലെത്തുന്ന ഈ ചിത്രത്തിലൂടെ ശിവ കാര്‍ത്തികേയന്റെ മകളും സിനിമയിലേയ്ക്ക് എത്തുന്നു. പിന്നണി ഗാന മേഖലയിലെയ്ക്കാന് ആരാധനയുടെ കടന്നു വരവ്.
ശിവകാര്‍ത്തികേയന്റെ സുഹൃത്ത് അരുണ്‍രാജ് കാമരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശിവകാര്‍ത്തികേയനൊപ്പം മകള്‍ ആരാധന,വൈക്കം വിജയലക്ഷ്മി തുടങ്ങിയവര്‍ ചേര്‍ന്ന് പാടിയ പാട്ടിനു മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അച്ഛനെയും മകളെയും പുകഴ്ത്തി നിരവധി കമന്റുകള്‍ വരുന്നുണ്ട്.
ജികെബിയുടെ വരികള്‍ക്ക് ധിബു നെനാന്‍ തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
Post Your Comments