നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് നടി ഷംന കാസിം. മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ നീന എന്ന പോലിസ് ഓഫിസര്‍ ആയാണ് ഷംന വേഷമിടുന്നത്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചു.
എഴുന്നെല്ക്കെടോ എന്ന് മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറയേണ്ട ഒരു സീന്‍ ഉണ്ട്. എന്നാല്‍ അങ്ങനെ ഒരു ഡയലോഗ് എനിക്ക് പറയാൻ പറ്റില്ലെന്ന് താൻ സംവിധായകനോട് പറഞ്ഞു. നീന എന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഡയലോഗ് ആണ് ഇതെന്നും ഷംന പറയുന്നത് അല്ലെന്നും പറഞ്ഞ് സംവിധായകന് നല്കിയ ധൈര്യത്തിലാണ് അത് പൂര്‍ത്തികരിച്ചതെന്നും പറയുന്നു. എന്നാല്‍ മമ്മൂക്കയുടെ ഫാൻസുകാരെ ഓർക്കുമ്പോൾ പേടിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments