പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് ബോളിവുഡിന്റെ സഹായം ലഭിച്ചത് ഓസ്കാർ ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടി വഴി ആയിരുന്നു. കേരളത്തിന്റെ ശരിക്കുള്ള അവസ്ഥ ഒരു നാഷണൽ ചാനലും ചർച്ച ചെയ്യാതെ ഇരുന്ന സമയത്ത് ബോളിവുഡ് താരങ്ങളിലേക്ക് എത്തിച്ചത് റസൂൽ പൂക്കുട്ടി ആയിരുന്നു. അമിതാഭ് ബച്ചൻ മുതൽ സണ്ണി ലിയോൺ വരെ ഇതുവഴി കേരളത്തിന് സഹായം നൽകി.
മരുന്നുകള്‍ വസ്ത്രങ്ങള്‍ ഭക്ഷ്യവസ്തൂക്കള് തുടങ്ങിയ താരങ്ങളുടെ സഹായം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. റസൂല്‍ പൂക്കുട്ടി ഭൗണ്ടേഷന്റെ പേരില്‍ കഴിഞ്ഞദിവസമാണ് തിരുവനതപുരത്ത് എത്തിയത്. സംസ്ഥാനത്തിന്റെ അവസ്ഥ പറഞ്ഞപ്പോൾ എല്ലാവരും നിറഞ്ഞ മനസ്സോടെയാണ് സഹായിച്ചതെന്ന് പൂക്കുട്ടി പറഞ്ഞു.ബോളിവുഡില്‍ നിന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറിയെന്നും തുടര്‍ന്നും കളക്ഷന്‍ നടത്തുകയാണെന്നും അദ്ദഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായമെത്തിക്കാന്‍ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് തയ്യാറാണെന്നും അതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments