ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരങ്ങളാണ് പേളിയും ശ്രീനിഷും. അവതാരകയായി പ്രേക്ഷകരെ കൈലെടുത്ത പേളി സീരിയലിലെ പ്രിയ താരം ശ്രീനിഷിനെ വിവാഹം ചെയ്യുമോ എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ചര്‍ച്ച.
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ്സിലെ മത്സരാര്‍ത്ഥികളാണ് ഇരുവരും. ഇവരുടെ ബന്ധം പ്രണയമായി വളരുന്നു കഴിഞ്ഞുവെന്നാണ് ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികളുടെ കണ്ടു പിടിത്തം. ഇത് കൂടാതെ ഇരുവരും ഇഷ്ടം തുറന്നു പറയുകയും ചെയ്തു. എന്നാല്‍ ഈ പ്രണയം വിവാഹത്തിലെയ്ക്ക് എത്തുമോ, ഇരു കുടുംബങ്ങളും അതിനു സമ്മതിക്കുമോ എന്നെല്ലാമാണ് അറിയേണ്ടത്.
കഴിഞ്ഞ ദിവസം നടന്ന ബിഗ് ബോസ് സ്പെഷല്‍ എപ്പിസോഡില്‍ മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ താരം പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു. അതോടെ ഈ ചര്‍ച്ച വീണ്ടും ഉയരുകയാണ്.
ക്യാമറയ്ക്ക് മുന്നിലുള്ള ഗെയിമാണ് ഇതെന്ന കാര്യത്തെക്കുറിച്ച് പേളിയ്ക്ക് കൃത്യമായ ബോധ്യം ഉണ്ടെന്നും ആ രീതിയിലേ പേളി പെരുമാറുള്ളൂവെന്നായിരുന്നു പേളിയുടെ കുടുംബം പറഞ്ഞതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. പേളി മാണി ഫാന്‍സ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ചര്‍ച്ച നടക്കുന്നത്. ശ്രീനിയുടെ അമ്മ ഒരിക്കലും ഈ ബന്ധം അംഗീകരിക്കില്ലെന്നും ഇത് കേവലം തമാശയായി അവസാനിക്കുമെന്നുമായിരുന്നു ചിലരുടെ വിലയിരുത്തല്‍.
Post Your Comments