മലയാളത്തിലെ അഭിമാന താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ഇവർ രണ്ടു പേരും നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഇവരുടെ ആരാധകർ തമ്മിൽ പരസ്പരം വാക്ക് തർക്കങ്ങളിൽ ഏർപ്പെടും എങ്കിലും താരങ്ങൾ കടുത്ത സൗഹൃദ ബന്ധം പുലർത്തി പോരുന്നു.
തനിക്ക് ഇഷ്ടപെട്ട മമ്മൂട്ടിയുടെ കഥാപാത്രം അമരത്തിലെ അച്ചു ആണെന്നാണ് മോഹൻലാൽ പറയുന്നത്.മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് സംപ്രേഷണംചെയ്ത ലാൽസലാം എന്ന പരുപാടിയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോഹിതദാസ് എഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു അമരം. അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ്.
Post Your Comments