CinemaGeneralLatest NewsMollywood

അഭിനയിക്കുന്നവര്‍ ആഭാസരോ? ആറാംതമ്പുരാന്റെ വാക്കുകള്‍ കേട്ട മമ്മൂട്ടി ഞെട്ടി!!

നടീനടന്മാരുടെ അഭിനയമികവാണ് സിനിമയെ ഇഷ്ടപ്പെടാന്‍ പ്രേക്ഷകനെ സ്വാധീനിക്കുന്നത്. ഒരുകാലത്ത് സിനിമയില്‍ അഭിനയിക്കുന്നത് പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ അഭിനയിക്കുന്നത് നല്ലതായി സമൂഹം കണ്ടിരുന്നില്ല.

അഭിനയം അഭാസമാണെന്നാണ് പൂമുള്ളി ആറാംതമ്പുരാന്റെ അഭിപ്രായം. ഇത് കേട്ടപ്പോള്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒന്ന് ഞെട്ടി. കാരണം ഇനി അഭിനയിക്കുന്നവര്‍ ആഭാസരായി അദ്ദേഹം പറയുമോ?

എന്നാല്‍ പൂമുള്ളി തമ്പുരാന്റെ വിശദീകരണം ഇങ്ങനെയായിരുന്നു… ‘ഭാസിപ്പിക്കുക അതായത്, ദ്യോതിപ്പിക്കുക (തോന്നിപ്പിക്കുക)യാണ് അഭിനയം സ്ക്രീനില്‍ കാണുന്നത് ചന്തുവാണെന്ന് തോന്നിപ്പിക്കുന്നു, മകളെ നഷ്ടപ്പെട്ട ദുഃഖമാണ് ഇതെന്നു തോന്നിപ്പിക്കുന്നു. അങ്ങനെയാണ് അഭിനയം ‘ആഭാസ’മായി മാറുന്നത്. ‘ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button