CinemaLatest NewsNEWS

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും കിട്ടിയ തല്ലിനെ കുറിച്ച് മമ്മൂട്ടി

ചിത്രീകരണത്തിനിടക്ക് താരങ്ങൾക്ക് പരിക്ക് പറ്റുന്നത് പുതിയ കാര്യമില്ല. എല്ലാ തരത്തിലുള്ള മുൻകരുതൽ എടുത്തലായും ചില സമയങ്ങൾ അപകടം പറ്റാറുണ്ട്. ഇങ്ങനെ അപകടം പറ്റി നമ്മെ വിട്ടു പിരിഞ്ഞ നടൻ ആണ് ജയൻ. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയില്‍ സിനിമാജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ അദ്ദേഹം പങ്കു വച്ചത്. അപ്രതീക്ഷിതമായി കിട്ടിയ അടിയെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

മദ്രാസിൽ ആവനാഴി എന്ന ചിത്രത്തിന്റെ ഷൂട്ടിന് ഇടക്കാണ് അദ്ദേഹത്തിന് അപകടം പറ്റിയത്. ജനക്കൂട്ടം ആക്രമിക്കുന്ന സിനിമയിലെ രംഗം ആണ് ഷൂട്ട് ചെയ്തിരുന്നത്. ആ സമയത് ജൂനിയർ ആര്ടിസ്റ്റിന്റെ കയ്യിൽ നിന്നുമാണ് അന്ന് അദ്ദേഹത്തിന് ചെകിടിൽ ശക്തിയായി അടി കിട്ടിയത്. ഇത് കൂടാതെ അടികൊണ്ട് മൂക്കും കാലിലെ ലിഗമെന്റുമൊക്കെ പൊട്ടിയ അനുഭവം വേറെയുണ്ടെന്നും അദ്ദേഹം പറയുന്നു.

സോഷ്യൽ മീഡിയയിലെ ട്രോളുകൾ എല്ലാം താൻ വളരെ അധികം ആസ്വദിക്കുന്ന ഒരാൾ ആണെന്നും പുതിയ കാലത്തേ കാർട്ടൂണുകളിലും ആക്ഷേപഹാസ്യവും ആണ് ഇവയെന്ന് മമ്മൂട്ടി പറയുന്നു. ഫാന്‍സ് പോരാട്ടങ്ങള്‍ തുടക്കം മുതലേയുണ്ടെങ്കിലും ഇടയ്ക്ക് മാന്യത കൈവിടുന്നതായി തോന്നിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണെന്നും മമ്മൂട്ടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button