
തന്റെ തിരുവോണ ദിവസം കെഎസ് ചിത്ര ചിലവഴിച്ചത് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ക്യാമ്പിലെ അന്തേവാസികൾക്കൊപ്പം പാട്ടു പാടിയും ഭക്ഷണം കഴിച്ചും ചിത്ര തന്റെ ഓണം മനോഹരമാക്കി. ചിത്രക്കൊപ്പം ധനകാര്യ മന്ത്രി തോമസ് ഐസക്കും ദുരിതാശ്വാസ ക്യാമ്പിലുണ്ട്.
വെള്ളിയാഴ്ച തന്റെ പൂര്‍വ്വവിദ്യാലയമായ കോട്ടണ്‍ ഹില്‍ ഹൈസ്കൂളിലെ ക്യാമ്പില്‍ ചിത്ര എത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം പണിയെടുക്കുന്നവരെ ചിത്ര അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിത്ര രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.
Post Your Comments