
ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയ ജോഡികൾ ആണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇവരുടെ വിവാഹ വാർത്ത കുറെ നാളുകളായി ബോളിവുഡിൽ ചർച്ച ആയിരുന്നു. ഇപ്പോൾ ആ ചർച്ചക്ക് ഒരു അവസാനം വരാൻ പോവുകയാണ്. ഇരുവരുടെയും വിവാഹം നവംബർ 20 ന് നടക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. നടന് കബീര്‍ ബേഡിയാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവർക്കും വിവാഹ ആശംസകൾ ട്വിറ്ററിലൂടെ അറിയിച്ചാണ് അദ്ദേഹം എല്ലാവര്ക്കും വിവാഹ സൂചന നൽകിയത്.
വിരാട് കോഹ്ലിയുടെയും അനുഷ്ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദി തന്നെയാണ് രണ്‍വീറും ദീപികയും തങ്ങളുടെ വിവാഹത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്ഷണിക്കേണ്ടവരുടെ പട്ടിക ഇരുവരും തയ്യാറാക്കി കഴിഞ്ഞു എന്നാണ് വാർത്തകൾ. വിവാഹ ശേഷം ഇന്ത്യയിൽ ഗംഭീര റിസെപ്ഷനും നടക്കുന്നുണ്ട്.
Post Your Comments