ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാനെ നായകനാക്കി ഒരുക്കിയ റേസ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ നായകനായത് സല്മാന്ഖാന് ആയിരുന്നു. റേസ് 3യുടെ കഥയ്ക്ക് 1,2 ഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ സെയ്ഫ് അതൃപ്തിപ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചിത്രത്തിലേയ്ക്ക് സല്മാന് എത്തിയത്. എന്നാല്‍ ചിത്രം വന്‍ വിജയമായിരുന്നില്ല. സെയിഫിന്റെ ശാപമാണ് ചിത്രത്തിന്റെ പരാജയം എന്ന് വരെ പ്രചരിച്ചു .
റെമോ ഡിസൂസ സംവിധാനം ചെയ്ത റേസിനെക്കുറിച്ച് മോശം പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. എന്നാല്‍ സത്യത്തില്‍ ആ ചിത്രത്തിന് എന്താ സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് നടന് ബോബി ഡിയോള്‍. “നിങ്ങള്‍ സെഞ്ച്വറി അടിക്കണമെന്നോ തോല്‍ക്കണമെന്നോ ഒന്നും ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിങ്ങളുടെ ടീം ജയിക്കണമെന്ന് ആഗ്രഹിക്കും . അത് വലിയ സാമ്ബത്തിക വിജയമായി കൊട്ടിഘോഷിക്കാനൊന്നും ഞങ്ങളും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ നമ്മള് അദ്ധ്വാനിച്ചതിന്റെ ഫലം ലഭിക്കണം അത്ര മാത്രം, എന്നാല്‍ ചില വിജയം പോലും വിലമതിക്കപ്പെടാതെ പോകും അത് തന്നെയാണ് റേസ് ത്രീക്കും സംഭവിച്ചത്. അത് വിജയസാദ്ധ്യതയുള്ള ഒന്നായിരുന്നു പക്ഷേ വേണ്ട് വിധത്തില്‍ വിലമതിക്കപ്പെട്ടില്ല. കുറച്ച് ശതമാനം ആളുകള്‍ ചിത്രം കണ്ടതിന് ശേഷം നല്ലതാണെന്ന് പറഞ്ഞു. അതിലും വലിയ വിഭാഗം ആളുകള്‍ അതിനെക്കുറിച്ച് മോശം പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അഴിച്ച് വിട്ടു. എന്നാല്‍ മറ്റുള്ളവരുടെ വമ്ബന്‍ ഹിറ്റുകള്‍ക്ക് മുകളിലായിരിക്കും എന്നും സല്‍മാന്റെ സിനിമകള്‍ക്കുള്ള സ്ഥാനം. അദ്ദേഹം ശരിക്കും ഒരു അത്ഭുതം തന്നെയാണ്.” ബോബി പറഞ്ഞു.
റേസിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ സംവിധാനം ചെയ്തത് അബ്ബാസ്-മസ്താന് ആയിരുന്നു. എന്നാല്‍ നിര്മാതാക്കളുമായിയുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടന്നു അബ്ബാസും മസ്താന് ബര്മാവാലയും റേസ് 3 യില്‍ നിന്നും പിന്മാറി. ഇതിനെ തുടര്‍ന്ന് റെമോ ഡിസൂസയുടെ കൈകളിലേയ്ക്ക് ചിത്രം എത്തുകയും ചെയ്തു.
Post Your Comments