നീണ്ട ഇടവേളയ്ക്ക് ശേഷം നടി നന്ദിനി മലയാളസിനിമയിലെയ്ക്ക് തിരിച്ചു വരവ് നടത്തുകയാണ് നന്ദിനി. ദുല്‍ഖര്‍ ചിത്രം, ലേലം രണ്ടാം ഭാഗം എന്നിവയില്‍ നന്ദിനി ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തെന്നിന്ത്യയില്‍ താരമായി തിളങ്ങിയ സമയത്താണ് നന്ദിനി സിനിമ ഉപേക്ഷിച്ചത്. മമ്മൂട്ടി , മോഹന്‍ലാല്‍ ,സുരേഷ് ഗോപി ,ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ നന്ദിനിയ്ക്ക് ഒരിക്കല്‍ സംവിധായകന്റെ വിലക്ക് ഉണ്ടായിട്ടുണ്ട്.
നന്ദിനിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് നിരവധി നായികമാരെ മലയാളത്തിനു സമ്മാനിച്ച സംവിധായന് ബാലചന്ദ്രമേനോനാണ്. അദ്ദേഹം സംവിധാനം ചെയ്ത ‘ഏപ്രില്‍ 19’എന്ന മലയാള ചിത്രത്തിലൂടെ നന്ദിനി മലയാളികളുടെ ഇഷ്ടതാരമായി.
എന്നാല്‍, ഏപ്രില്‍ 19ല്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ നന്ദിനിക്ക് മുന്നില്‍ ബാലചന്ദ്രമേനോന് വെച്ച കരാര്‍ അഞ്ചു വര്‍ഷത്തേക്ക് മറ്റുസിനിമകളില്‍ അഭിനയിക്കരുതെന്നായിരുന്നു. തുടക്കകാരി എന്ന നിലയില്‍ വലിയ പ്രശ്നങ്ങള്‍ ഈ കരാര്‍ ഉണ്ടാക്കിയിരുന്നു. തമിഴിലടക്കം നിരവധി മികച്ച അവസരങ്ങള്‍ നന്ദിനിയെ തേടി വന്നെങ്കിലും ഏറെ വിഷമത്തോടെ ആ ഓഫറുകളെല്ലാം നന്ദിനിയ്ക്ക് ഒഴിവാക്കേണ്ടി വന്നു. ഒടുവില്‍, ഏപ്രില്‍ 19ന്റെ നിര്‍മ്മാതാവിന്റെ ഇടപെടലിലൂടെയായിരുന്നു ആ കരാര്‍ മാറിയത്. അങ്ങനെതൊട്ടടുത്ത വര്‍ഷം ‘കാലമെല്ലാം കാതല്‍ വാഴ്ക ‘എന്ന തമിഴ് ചിത്രത്തില്‍ നന്ദിനി നായികയായി.
Post Your Comments