ഏറ്റവും അധികം ആരാധകരുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് സണ്ണി ലിയോണ്‍. കനേഡിയന്‍ പോണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ജിസം 2 എന്ന ചിത്രത്തിലൂടെ ബോളീവുഡിലേക്കെത്തിയ സണ്ണി പോണ് ഫിലിമുകളിലൂടെ ആരാധകരെ കോരിത്തരിപ്പിച്ചു. മുഖ്യധാര ചിത്രങ്ങളുടെ ഭാഗമായി മാറിയ സണ്ണി ഇന്ന് തെന്നിന്ത്യന്‍ ഭാഷയിലും അരങ്ങേറ്റം കുറിക്കുകയാണ്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ ഈ മേഖയയിലെയ്ക്ക് കടന്നു വരാന്‍ കാരണം താണെന്ന് തുറന്നു പറയുകയാണ് താരം.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”ഡാനിയല്‍ വെബ്ബറുമായി പ്രണയത്തിലായ സമയത്ത് താന്‍ മറ്റുള്ളവരുടെ കൂടെ പോണ് സിനിമകളില്‍ അഭിനയിക്കുന്നത് വെബ്ബറിന് ഇഷ്ടമല്ലായിരുന്നു. അതിനാലാണ് വെബ്ബറും എന്റെ കൂടെ ഇന്‍ഡസ്ട്രിയിലേക്കെത്തിയത്. തുടര്‍ന്ന് ഞങ്ങള്‍ ഒരുമിച്ചാണ് പോണ് ചിത്രങ്ങളില്‍ അഭിനയിച്ചത്. താന്‍ ഒപ്പുവച്ചിരുന്ന കരാറുകള്‍ തീര്‍ക്കാന്‍ ഡാനിയലായിരുന്ന സഹായിച്ചത്.
ആദ്യമായി ഡേറ്റിങ്ങിനെത്തിയപ്പോള് താന്‍ വൈകിയപ്പോഴും ക്ഷമയോടെ വെബ്ബര്‍ കാത്തിരുന്നതിനെക്കുറിച്ചും താരം പറയുന്നു. ” മൂന്ന് മാസങ്ങള്‍ക്ക് ശേഷം അമ്മ മരിച്ചപ്പോള്‍ എനിക്കും കുടുംബത്തിനും മാനസികമായ പിന്തുണ നല്‍കിയത് ഡാനിയേലായിരുന്നു. ഡാനിയല്‍ പിന്നീട് ഒരിക്കല്‍ പ്രണയഭ്യര്‍ഥന നടത്തിയത് ഇപ്പോള്‍ നടന്നതുപോലെയാണ് തോന്നുന്നത്. എന്റെ റിങ് ഇടാന്‍ ഒരു പെട്ടി ഡാനിയല്‍ സമ്മാനിച്ചു. അതിന് ശേഷം നിനക്ക് ഞാന്‍ വേറെ മോതിരം കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്ന് എനിക്ക് സന്തോഷം അടക്കാനായില്ല. അത് ഞാന്‍ ആഗ്രഹിച്ചതായിരുന്നു ”. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജാണ് സണ്ണി ലിയോണിന്റെ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Post Your Comments