
സെലിബ്രിറ്റികൾക്ക് ട്രോള് ലഭിക്കുന്നത് ഒരു പുതിയ കാര്യമല്ല. അവർ എങ്ങനെ പെരുമാറുന്നു, അവർ എന്ത് കഴിക്കുന്നു , അവർ എന്ത് ധരിക്കുന്നു എന്ന് നോക്കിയിരിക്കുകയാണ് പാപ്പരാസികൾ. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങൾ ആണ് ഈ നിരയിൽ പെടുന്നത്.
ഇപ്പോൾ ബോളിവുഡ് താരമായ പരിനീതി ചോപ്രയാണ് ട്രോളുകൾക്ക് ഇര ആയിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി മുംബൈയിലെത്തിയ പരിനീതിയുടെ വസ്ത്രധാരണം ആണ് ഇത്തവണ പാപ്പരാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. അർജുൻ കപൂർ നായകൻ ആകുന്ന നമസ്തേ ഇംഗ്ലണ്ട് ആണ് പുതിയ ചിത്രം.
ട്രോളുകൾ കൂടുതലും അവരുടെ ശരീരത്തെയും ഡ്രെസ്സിനെയും കളിയാക്കുന്ന രീതിയിൽ ആണ്. ചിലർക്ക് അവരുടെ ടൈറ്റ് ഡ്രസ്സ് ആണ് പ്രശ്നം. ഇപ്പോൾ ആരാധകർ ഇതിനോട് പരിനീതി എങ്ങനെ പ്രതികരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്.
Post Your Comments