മലയാളി പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മോഹൻലാലിൻറെ ബിഗ് ബജറ്റ് ചിത്രം ഒടിയൻ ഇറങ്ങാൻ വൈകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നു. നേരത്തെ ഓണത്തിന് റിലീസിന് വച്ചിരുന്ന സിനിമകൾ പ്രളയം കാരണം തീയതി മാറ്റിയിരുന്നു. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി ഒടിയൻ ഇറക്കാൻ വച്ചിരുന്ന ഒക്ടോബർ പതിനൊന്നിന് ഇറങ്ങുമെന്നാണ് കേൾക്കുന്നത്.
ഒടിയൻ അടുത്ത വര്ഷം ജനുവരി ആയിരിക്കാൻ ആണ് സാദ്ധ്യതകൾ.ഏകദേശം നാൽപത് കോടിക്ക് മുകളിലാണ് ഇരു ചിത്രങ്ങളുടെയും നിർമ്മാണച്ചിലവ് ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന നിർമാതാക്കളുടെയും എക്സിബിറ്റേഴ്സിന്റെയും യോഗത്തിന് ശേഷം അന്തിമ തീരുമാനം പുറത്ത് വരുമെന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments