CinemaFilm ArticlesGeneralMollywoodNostalgia

പോലീസ് വരുന്നത് വരെ ഇവനെ ആരും തൊട്ടു പോകരുത്; ഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാലിന്റെ രോഷം കണ്ടവര്‍ ഞെട്ടി!!!

മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാല്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളികയുടെ പ്രിയതാരമായി മാറി. വെള്ളിത്തിരയില്‍ മാത്രമല്ല അല്ലാതെയും പ്രതികരിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. ഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാല്‍ രോക്ഷത്തോടെ പൊട്ടിത്തെറിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ‘ഒന്നാണ് നമ്മള്‍ ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് സംഭവം.

വര്‍ക്കലയിലാണ് ചിത്രീകരണം നടന്നത്. അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇങ്ങനെ… ” അന്ന് ഷൂട്ടിംഗ് കാണാന്‍ വന്ന ഒന്‍പതോളം പ്രായം വരുന്ന ഒരു ഊമ പെണ്‍കുട്ടി ലൊക്കേഷനിലെ മെസ്സില്‍ എന്തോ ചോദിച്ചു ചെന്നു . മെസ്സിലുണ്ടായിരുന്ന ഒരാള്‍ ആ കുട്ടിയെ ഉപദ്രവിച്ചു . അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിയേയും കൂട്ടി ഒരു സംഘം ആളുകള്‍ വന്നു ഷൂട്ടിംഗ് തടസ്സപ്പെടുത്തി . പെണ്‍കുട്ടിയെ ഉപദ്രവിച്ച ആളെ കൂട്ടംചേര്‍ന്ന് അടിക്കാന്‍ തുടങ്ങി . അയാളുടെ വായില്‍ നിന്നും ദേഹത്ത് നിന്നും ചോര പൊടിഞ്ഞു വീണു കൊണ്ടിരുന്നു . ഒടുവില്‍ , അവശനായി നിലത്തുവീണ അയാളെ വീണ്ടും അടിച്ചു അടിപരിധിവിടുന്ന സമയത്താണ് മോഹന്‍ലാല്‍ വരുന്നത് . മോഹന്‍ലാല്‍ കാണുമ്പോള്‍ ചോരയോലിച്ചു ഏതു നിമിഷവും മരണം സംഭവിക്കാമെന്നപോലെ അയാള്‍ ചക്രശ്വാസം വലിക്കുന്നു .

 

മോഹന്‍ലാല്‍ അടുത്ത് കണ്ട ആളോട് കാര്യം തിരക്കി . പോലീസിനു ഫോണ്‍ ചെയ്യാന്‍ പറഞ്ഞു. ” ഇയാള്‍ ചെയ്തത് തെറ്റ് തന്നെ . എന്ന് കരുതി ഇങ്ങനെ ഇയാളെ ഉപദ്രവിക്കരുത് . അതിനിവിടെ പോലീസും നിയമവുമൊക്കെയുണ്ട് . അപ്പോഴേക്കും , അവരിലൊരാള്‍ ‘നീ ആരാടാ ചോദിക്കാന്‍ എന്നും പറഞ്ഞു മോഹന്‍ലാലിനെ തല്ലാനായി മുന്നോട്ട് വന്നു . മോഹന്‍ലാല്‍ അയാളെ താഴെ ഇരുത്തി . അടിക്കാന്‍ വന്നവനെ എടുത്തു ചുരുട്ടികൂട്ടി ദൂരെതള്ളി . അത് കണ്ടു മൂന്നുനാല് പേര്‍ ഒരുമിച്ചു ലാലിനു നേരെ വന്നു .  തനിക്കു നേരെ വന്നവരെ അടിച്ചിട്ട  മോഹന്‍ലാല്‍ നിലത്തു കിടന്ന നീളന്‍ വടിയെടുത്ത്  അലറി …. ”പോലീസ് വരുന്നത് വരെ ഇവനെ ആരും തൊട്ടു പോകരുത് . ഇനി തൊട്ടാല്‍ അവന്‍ ചത്തുപോകും ” . സിനിമയ്ക്ക് പുറത്തെ മോഹന്‍ലാലിന്റെ രോഷം കണ്ടവര്‍ ഞെട്ടി . മോഹന്‍ലാലിന്റെ അലര്‍ച്ചയില്‍ എല്ലാവരും മാറി . അപ്പോഴേക്കും പോലീസെത്തി രംഗം ശാന്തമാക്കി .

കടപ്പാട് : മെട്രോ മാറ്റിനി

shortlink

Related Articles

Post Your Comments


Back to top button