CinemaLatest NewsNEWS

“അവരുടെ ഉദ്ദേശം തെറ്റാണെന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു” ശസ്ത്രക്രിയക്കായി തന്നെ പൂർണ നഗ്നയാക്കിയ അനുഭവം തുറന്നു പറഞ്ഞ് നടി മംമ്ത

കാൻസർ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ ആശുപത്രിയിൽ നിന്നുമേറ്റ ദുരനുഭവം വ്യക്തമാക്കുകയാണ് നടി മംമ്ത. ചെന്നൈയിലെ ഒരു പ്രശസ്ത ആശുപത്രിയിൽ നിന്നുമാണ് മംമ്തക്ക് ദുരനുഭവം ഉണ്ടായത്. തന്റെ തുടയിൽ ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു എന്നും ആ സമയത്ത് ആണ് താൻ അപമാനിക്കപ്പെടുന്ന രീതിയിൽ ഉള്ള സംഭവം നടന്നതെന്നും മംമ്ത വ്യക്തമാക്കി.

“ചെറുപ്പക്കാരായ മൂന്ന് ഡോക്ടർമാരും ഒരു നഴ്സും ആണ് ഓപ്പറേഷൻ നടത്തിയത്. തുടയുടെ ഒരു ഭാഗം ഓപ്പറേഷൻ ചെയ്യേണ്ടത്തിനു അവർ തന്നെ പൂർണ നഗ്നയാക്കി. അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി.” മംമ്ത പറയുന്നു.

പക്ഷെ താൻ അനസ്തേഷ്യയുടെ പിടിയിൽ ആയിരുന്നതിനാൽ പ്രതികരിക്കാൻ സാധിച്ചില്ലെന്നും ആ സമയത് അനുഭവിച്ച വേദന പറഞ്ഞ് അറിയിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു.

shortlink

Related Articles

Post Your Comments


Back to top button