പ്രളയക്കെടുതിയില്‍ നിന്നും കേരളം സാധാരണനിലയിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് സൂപ്പര്‍ചിത്രങ്ങള്‍ ഒരുക്കിയത്. എന്നാല്‍ കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ മലയാള സിനിമാ വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണ്. കനത്ത മഴയും പ്രളയവും സിനിമാ മേഖലയ്ക്ക് വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്. സിനിമാ തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടിയോളം വരുമെന്നാണ് ഫിലിം ചേംബറിന്റെ പ്രാഥമിക വിലയിരുത്തല്‍.
പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി തിയേറ്ററുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. ഇതില്‍ മിക്കതും സിനിമ പ്രദര്‍ശിപ്പിക്കാനാകാത്ത തരത്തില്‍ നാശം നേരിട്ടിരിക്കുകയാണ്. നാല് തീയേറ്ററുകള്‍ പൂര്‍ണമായും തകര്‍ന്നതായും ഫിലിം ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു. ചേബര്‍ ജനറല്‍ സെക്രട്ടറി വി. ജി. ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments