മലയാള സിനിമയില്‍ ചരിത്ര വിജയം കുറിച്ച ചിത്രമായിരുന്നു ഇന്‍ഹരിഹര്‍ നഗര്‍. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മേക്കര്‍ സിദ്ധിഖ്-ലാല്‍ ടീം ഒരുക്കിയ ഹാസ്യ ചിത്രത്തില്‍ മുകേഷ് ജഗദീഷ് അശോകന് സിദ്ധിക്ക് എന്നിവരാണ് പ്രമുഖ കഥാപാത്രങ്ങളായി വേഷമിട്ടത്. മഹാദേവനും,ഗോവിന്ദന് കുട്ടിയും, തോമസ് കുട്ടിയും അപ്പുക്കുട്ടനുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും ആവേശവും ആഹ്ലാദവും ജനിപ്പിക്കുന്ന കഥാപാത്രങ്ങളാണ്.
പക്ഷെ ചിത്രം വിവിധ ഭാഷകില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഈ നാല്‍വര്‍ സംഘത്തിനെക്കാള്‍ ഡിമാന്റ് മറ്റൊരു താരതിനായിരുന്നു. ചിത്രത്തില്‍ വില്ലനായി അഭിനയിച്ച റിസബാബയ്ക്ക് ബോളിവുഡില്‍ നിന്ന് വരെ വിളിയെത്തി. അതെ വില്ലനെ തന്നെ ഞങ്ങളുടെ സിനിമയിലേക്ക് വേണമെന്നായിരുന്നു തമിഴിലെ ആര്‍ബി ചൗധരി ഉള്‍പ്പടെയുള്ളവരുടെ ആവശ്യം.
ജോണ്‍ ഹോനായി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഹരിഹര്‍ നഗര്‍ ഇറങ്ങിയതോടെ തരംഗം സൃഷ്ടിക്കുകയായിരുന്നു, മലയാള സിനിമ അന്ന് വരെ കണ്ടതില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു റിസബാവയുടെ ഹോനായി എന്ന പ്രതിനായക വേഷം.
Post Your Comments