ക്യാരക്ടര്‍ റോളുകളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും മലയാള സിനിമയില്‍ തിളങ്ങി നിന്ന അഭിനയ മുഖമായിരുന്നു നടന്‍ പ്രതാപ ചന്ദ്രന്റെത്.
‘ഭൂമിഗീതം’ എന്ന കമല്‍ സിനിമയുടെ സെറ്റില്‍ വെച്ച് പ്രതാപ ചന്ദ്രന്‍റെ അപ്രതീക്ഷിത പെരുമാറ്റത്തെക്കുറിച്ച് ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് പറയുന്നു.
കൃത്യമായി സംഭാഷണങ്ങള്‍ പറഞ്ഞു കൊടുത്തിട്ടും, പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന പ്രതാപ് ചേട്ടനെയാണ് എനിക്ക് കാണാനായത്, സിനിമയുടെ സ്ക്രിപ്റ്റ് നല്‍കിയപ്പോള്‍ തനിക്ക് ഒന്നും മനസിലാവുന്നില്ല എന്നായിരുന്നു പ്രതാപേട്ടന്‍ പറഞ്ഞത്, ‘വായിക്കാന്‍ കണ്ണട എടുക്കട്ടെ’ എന്ന് ചോദിച്ചപ്പോള്‍ ‘എന്താണ് കണ്ണട?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം, അപ്പോഴാണ് ജനലിനരികില്‍ ഒരു പൂവന്‍ കോഴി വന്നു നിന്നത് അതിനെ നോക്കിയിട്ട് അദ്ദേഹം എന്നോട് ചോദിച്ചു ‘എന്താണ് അതിന്റെ പേരെന്ന്?’ അപ്പോഴേ എനിക്ക് എന്തോ പ്രശ്നം മണത്തു, തലേദിവസം കഴിച്ച മദ്യത്തിന്റെ കെട്ടു ഇറങ്ങാതിരിക്കുന്നതാണോ? എന്ന് ഞാന്‍ സംശയിച്ചു, പക്ഷെ സംഗതി അതല്ലെന്ന് പതിയെ മനസ്സിലായി, തലയുടെ ഇടത്തെ ഭാഗത്തെ ഒരു ബ്രെയിന്റെ തകരാറായിരുന്നു അത്. നാം നിത്യവും സംസാരിക്കുന്ന ഭാഷയില്‍ മാറ്റം വരിക, ചില പേരുകള്‍ മറന്നു പോകുക അങ്ങനെയൊക്കെയുള്ള ഒരു ബ്രെയിന്‍ പ്രോബ്ലമായിരുന്നു പ്രതാപ ചേട്ടന് ഉണ്ടായിരുന്നത് പക്ഷെ അധികം വൈകാതെ തന്നെ അദ്ദേഹത്തിന് തന്റെ രോഗം സുഖപ്പെടുകയും ചെയ്തു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ പ്രതാപ ചന്ദ്രന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് ലാല്‍ ജോസ് വ്യക്തമാക്കിയത്.
Post Your Comments