
വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിമ്പു, അരുൺ വിജയ്, ജ്യോതിക, അതിഥി റാവു എന്നിവരെ പ്രാധാന കഥാപാത്രങ്ങളാക്കി മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രം ആണ് ചെക്കാ ചിവന്ത വാണം. ഇപ്പോൾ അതിഥി റാവുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിൽ അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന വരധൻ എന്ന കഥാപാത്രത്തിന്റെ കാമുകിയായ പാർവതി എന്ന കഥാപത്രത്തെ ആണ് അതിഥി അവതരിപ്പിക്കുന്നത്. ഗുണ്ടാ സഹോദരങ്ങളായാണ് അരുൺ വിജയും അരവിന്ദ് സാമിയും എത്തുന്നത്. വിജയ് സേതുപതി ഒരു പോലീസ് ഓഫീസറിന്റെ വേഷത്തിലാണ്.
സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എആർ റഹ്മാൻ ആണ് സംഗീതം. ചിത്രത്തിന്റെ ട്രൈലെർ നാളെ പുറത്തിറങ്ങും.
Post Your Comments