BollywoodCinemaGeneral

മകളെ പോലും കാണാന്‍ അനുവദിച്ചില്ല; പ്രമുഖ ഡാന്‍സര്‍ ആത്മഹത്യ ചെയ്തു

ഭാര്യ വേര്‍ പിരിഞ്ഞതിനു പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ട ബോളിവുഡിലെ പ്രമുഖ ഡാന്‍സര്‍ ആത്മഹത്യ ചെയ്തു. അജയ് ദേവ്ഗണ്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഡാന്‍സര്‍ അഭിജിത് ഷിന്‍ഡേയാണ് തൂങ്ങിമരിച്ചത്. മുംബൈയിലെ വീട്ടിലാണു മുപ്പത്തി രണ്ടുകാരനായ അഭിജിത്ത് ആത്മഹത്യ ചെയ്തത്.


അഭിജിത്തിന്റെ കുടുംബബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൂന്നു മാസം മുമ്പ് രണ്ടുവയസുകാരി കുഞ്ഞുമായി വീടുവിട്ട ഭാര്യ, മകളെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് കടുത്ത വിഷാദം അനുഭവിച്ച അഭിജിത്ത് ആത്മഹത്യ ചെയ്യുകയായിരുനുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍, തന്റെ ബാങ്കിലെ പണം മകളുടെ പേരിലേക്കു മാറ്റണമെന്നും സൂചിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button