CinemaLatest NewsNEWS

ഇത്തവണ ഓണത്തിന് കേരളത്തിലെ തീയേറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങൾ മാത്രം

നിനച്ചിരിക്കാതെ എത്തിയ കാലവർഷ കെടുതിയിൽ നിന്നും പതിയെ കര കയറുകയാണ് കേരളം. ആൾക്കാരുടെ ജീവനും സമ്പത്തിനും ഒപ്പം പ്രളയം മുക്കിയത് ഇത്തവണത്തെ ഓണവും റംസാനും ഒക്കെ ആണ്. മലയാള സിനിമ വ്യവസായത്തിൽ ഏറെ പ്രാധാന്യം ആണ് ഓണക്കാലത്തിനു. അവധിയിൽ കഴിയുന്ന ആൾകാർ കുടുംബം ആയി എത്തുന്നത് ഓണക്കാലത് ആണ്. പക്ഷെ ഇത്തവണ ഒരു മലയാള സിനിമയും ഈ ഓണക്കാലത്ത് റിലീസ് ചെയ്യുന്നില്ല. ഇറങ്ങാനിരുന്ന ചിത്രങ്ങൾ ഒക്കെ മറ്റൊരു തീയതിയിലേക്ക് മാറ്റി. തീവണ്ടി, പടയോട്ടം, കായംകുളം കൊച്ചുണ്ണി, കുട്ടനാടൻ ബ്ലോഗ്, വരത്തൻ എന്നിവയായിരുന്നു ഓണത്തിന് ഇറങ്ങേണ്ട ചിത്രങ്ങൾ.

ഇത്തവണ ഓണക്കാലത്ത് കേരള തീയേറ്ററുകളിൽ ഇറങ്ങുന്നത് അന്യഭാഷാ ചിത്രങ്ങൾ ആണ്. നയൻ‌താര നായികയായി തമിഴ്നാട്ടിൽ സൂപ്പർഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന കൊളമാവ്‌ കോകിലായാണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രഭുദേവ, ഐശ്വര്യ രാജേഷ് എന്നിവർ പ്രാധാനകഥാപാത്രങ്ങൾ ആയി എത്തുന്ന ലക്ഷ്മി, സോനാക്ഷി സിൻഹയുടെ ഹാപ്പി ഭിർ ഭാഗ് ജായേഗി എന്നിവയാണ് തീയേറ്ററുകളിൽ എത്തുന്നത്. പ്രളയം നേരിട്ട കേരളത്തെ സഹായിച്ച അന്യഭാഷാ നടന്മാരോടുള്ള നന്ദി ഈ ചിത്രങ്ങളിൽ പ്രതിഫലിക്കും എന്നാണ് കരുതുന്നത്. പ്രത്യേകിച്ച് നയൻ‌താര ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം ആണ് നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button