‘ചമ്പക്കുളം തച്ചന്’, ‘ഭൂമിഗീതം’ തുടങ്ങിയ കമല്‍ ചിത്രങ്ങളില്‍ നായക വേഷം ചെയ്ത നടന് മുരളി, ചമ്പക്കുളം സിനിമയുടെ ലൊക്കേഷനില്‍ എല്ലാവരെയും അമ്പരപ്പിച്ച് കടന്നു കളഞ്ഞത് അന്നത്തെ കാലത്ത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. മുരളി നായകനായ മറ്റൊരു ചിത്രമായ ആര്ദ്രത്തില് അഭിനയിക്കാനാണ് ചമ്പക്കുളം സിനിമയുടെ സെറ്റില്‍ നിന്ന് മുരളി ഒരു കുറിപ്പ് എഴുതിവെച്ചിട്ട് കടന്നു കളഞ്ഞത്.
‘തെമ്മാടിത്തരമാണ് കാണിക്കുന്നതെന്നറിയാം പക്ഷെ എനിക്ക് വേറെ വഴിയില്ല, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എന്നോട് ക്ഷമിക്കണം’ എന്നായിരുന്നു മുരളി കത്തില്‍ കുറിച്ചത്. ഇതോടെ കമലിന് മുരളിയോട് അടങ്ങാത്ത ദേഷ്യമായി, എങ്കിലും സ്ഥായിയായ ദേഷ്യം ആരോടും വെച്ച് പുലര്‍ത്താത്ത കമല്‍ തന്റെ അടുത്ത ചിത്രത്തില്‍ മുരളിയെ തന്നെ വീണ്ടും നായകനാക്കിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.
കമല്‍-മുരളി കൂട്ടുകെട്ടിലെ ചമ്പക്കുളം തച്ചന് നൂറോളം ദിവസമാണ് കേരളത്തിലെ തിയേറ്ററുകളില്‍ ഓടിയത്.
Post Your Comments