ജയറാം, പാര്‍വതി, ഇന്നസെന്റ് തുടങ്ങിയ വലിയ താരങ്ങള്‍ ഒന്നിച്ച ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. കമല്‍ ഒരുക്കിയ കഥയ്ക്ക് രഞ്ജിത്ത് തിരക്കഥ തയാറാക്കിയ ഈ ചിത്രം ജഗതി ശ്രീകുമാറിന്‍റെ അഭിനയജീവിതത്തില്‍ ഒരു പാട് അഭിനന്ദനങ്ങള്‍ നേടി കൊടുത്തു. കീലേരി പപ്പന്‍ എന്ന കഥാപാത്രം ജനങ്ങള്‍ ഇന്നും ഞങ്ങള്‍ ഓര്‍മ്മിക്കുന്നു. പക്ഷേ, തിരക്കഥാകാരന്‍ രഞ്ജിത്തും കമലും കൂടി കീലേരി പപ്പന്‍റെ റോളിലേക്ക് ആദ്യം ശ്രീനിവാസനെയായിരുന്നു നിശ്ചയിച്ചത് . എന്നാല്‍ , ശ്രീനിവാസന്‍ തന്റെ പ്രഥമ സംവിധാന സംരംഭമായ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിന്‍റെ തിരക്കിലായിരുന്നു ആസമയം. അങ്ങനെ ആ , വേഷം ജഗതിശ്രീകുമാറിന്റെ അടുത്തെത്തി.
ചിത്രത്തിലെ അതിപ്രാധാന്യമുള്ള ഗസ്റ്റ് റോളിലേക്ക് ആരെകൊണ്ടുവരും എന്ന കാര്യത്തില്‍ അപ്പോഴും തീരുമാനം ആയിരുന്നില്ല. പല നിര്‍ദേശങ്ങളും മുന്നോട്ട് വന്നു. ഒടുവില്‍ , മോഹന്‍ലാലിനെ കാണുവാന്‍ കമല്‍ തീരുമാനിച്ചു. സത്യന്‍ അന്തിക്കാടിന്‍റെ വരവേല്‍പ്പിന്‍റെ ലൊക്കേഷനിലെത്തി മോഹന്‍ലാലിനെ കാണുകയും കഥയും കഥാപാത്രത്തിന്‍റെ പ്രാധാന്യവും പറയുകയും ചെയ്തു.
പക്ഷേ , മോഹന്‍ലാലിനു അത്ര താത്പര്യം ഉണ്ടായില്ല. എന്നാല്‍ , സുഹൃത്തായ കമലിനെ പിണക്കാനും പറ്റില്ല . ഒടുവില്‍ , മോഹന്‍ലാല്‍ മൂന്നുദിവസത്തെ ഡേറ്റ് കമലിന് കൊടുത്തു. അങ്ങനെ ചിത്രത്തില്‍ മോഹന്‍ലാലും എത്തി.
Post Your Comments