CinemaGeneralLatest NewsMollywood

വയസ്സാകും തോറും മുടി കുറയ്ക്കണം; പ്രിയദര്‍ശന്‍ ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്വേട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചില പ്രിയദര്‍ശന്‍ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ നിരസിച്ചിട്ടുണ്ട്. അത്തരം ഒരു ചിത്രമാണ് കാഞ്ചീവരം.

അന്‍പത്തിഅഞ്ചാമത് ദേശീയ അവാര്‍ഡില്‍ മികച്ച ചിത്രത്തിനും മികച്ച നായകനും അതേ വര്‍ഷത്തെ ഫിലീംഫെയര്‍ പുരസ്ക്കാരത്തില്‍ മികച്ച സംവിധായകനും മികച്ച നടനുമുള്ള അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഒരു പ്രിയദര്‍ശന്‍ ചിത്രമാണ് ‘കാഞ്ചീവരം’. ചിത്രത്തില്‍ നായകനായി എത്തിയത് പ്രകാശ് രാജ് ആയിരുന്നു.

ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിനായി പ്രിയദര്‍ശന്‍ ആദ്യം സമീപിച്ചത് മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാലിനെ ആയിരുന്നു. എന്നാല്‍ ”തുടര്‍ച്ചയായി 40 ദിവസം മറ്റുചിത്രങ്ങളുടെയൊന്നും ഭാഗമാവാന്‍ പറ്റില്ലെന്നും , വയസ്സാകും തോറും മുടി കുറച്ചു കുറച്ചുകൊണ്ടുവന്ന് ഓര്‍ഡറില്‍ അഭിനയിക്കേണ്ട കഥാപാത്രമാണെന്നും പ്രിയന്‍ പറഞ്ഞതോടെ മോഹന്‍ലാല്‍ ആ കഥാപാത്രത്തെ നിരസിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button