CinemaGeneralMollywoodNEWS

‘എന്നെ പേര് വിളിക്കാൻ പാടില്ല, മേഡം അല്ലെങ്കിൽ അമ്മ’ ;ലാല്‍ ജോസിനോടുള്ള നടി സുനിതയുടെ അഹങ്കാരം ഇങ്ങനെ!

ഒരുകാലത്ത് മലയാള സിനിമയില്‍ ഏറെ തിളങ്ങി നിന്ന നായിക നടിയായിരുന്നു സുനിത. തൊണ്ണൂറുകളില്‍ നിരവധി നല്ല വേഷങ്ങള്‍ ചെയ്ത സുനിത സൂപ്പര്‍ താരങ്ങളടക്കമുള്ള നായികയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു.
ജയറാം നായകനായ കമല്‍ ചിത്രം പൂക്കാലം വരവായി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിത്രത്തിന്റെ സഹസംവിധായകനും ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ് സംവിധായകനുമായ ലാല്‍ ജോസുമായി അല്‍പം സ്വര ചേര്‍ച്ചയുണ്ടായിരുന്നു

അതിന്റെ കാരണം ഇങ്ങനെ

ലാല്‍ ജോസ് രണ്ടു മൂന്ന്‍ തവണ ഷോട്ട് റെഡിയായി എന്ന് പറഞ്ഞിട്ടും സുനിത ചിത്രീകരണത്തിനു തയ്യാറാകാതിരുന്നപ്പോള്‍ ലാല്‍ ജോസ് കാരണം തിരക്കി. സുനിതയുടെ ആയയാണ് അതിനു മറുപടി നല്‍കിയത്,
ഇത്രയും വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു ലാല്‍ ജോസിനു നേരെയുള്ള അവരുടെ കുറ്റപ്പെടുത്തല്‍. ഇത് കേട്ട ലാല്‍ ജോസും ക്ഷുഭിതനായി, ഒന്നുകില്‍ ‘സുനിതാമ്മ’ എന്ന് വിളിക്കണം അല്ലെങ്കില്‍ ‘മേഡം’ എന്ന് വിളിക്കണം ഇതായിരുന്നു അവരുടെ ആവശ്യം. മലയാളത്തില്‍ അമ്മ വിളി ഒന്നും പതിവില്ലെന്നും അവര്‍ക്ക് സുനിത എന്ന പേര് നല്‍കിയിരിക്കുന്നത് വിളിക്കാനാണെന്നും,അത് കൊണ്ട് അങ്ങനെ തന്നെ വിളിക്കുള്ളൂ എന്നും അതില്‍ മാറ്റമില്ലെന്നും ലാല്‍ ജോസും തിരിച്ചടിച്ചു, പ്രശ്നം കൂടുതല്‍ വഷളായതോടെ ചിത്രത്തിന്റെ സംവിധായകനായ കമല്‍ ഇടപെട്ടു പ്രശ്നം ഒത്തു തീര്‍പ്പാക്കി. സിനിമയുടെ ചിത്രീകരണം തീരുംവരെ താന്‍ സുനിതയുമായി സംസാരിച്ചിട്ടില്ലെന്നും ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

1991-ല്‍ പുറത്തിറങ്ങിയ ‘പൂക്കാലം വരവായി’ തിയേറ്ററില്‍ വലിയ വിജയം നേടിയില്ല. ബേബി ശ്യാമിലിയുടെ മികച്ച അഭിനയ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലറ്റ്. സ്കൂള്‍ ബസ് ഡ്രൈവറായി വേഷമിട്ട ജയറാമും പ്രേക്ഷക പ്രീതി നേടിയെടുത്തു. രഞ്ജിത്ത് ആണ് പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

shortlink

Related Articles

Post Your Comments


Back to top button