പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. പ്രളയം ഏറ്റവും ദുരിതം വിതച്ച ഒരു നാടായിരുന്നു വയനാട്. കഴിഞ്ഞ ദിവസം ജില്ലയില്‍ ദുരിതം അനുഭവിച്ച ജനങ്ങള്‍ക്ക് സഹായവുമായി നടി അഞ്ജലി അമീറും സുഹൃത്തുക്കളും എത്തിയിരുന്നു.
വയനാട്ടില്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. അഞ്ജലി അത് ഫേസ്ബുക്കില്‍ കുറിയ്ക്കുകയും ചെയ്തിരുന്നു. അവിടെ ചില വീടുകള്‍ ഉണ്ടായിരുന്നതിന് തെളിവ് കോണ്‍ക്രീറ്റ് ചെയ്ത് വെച്ച പാതി തകര്‍ന്ന ഇരുമ്ബ് ഗേറ്റ് മാത്രമാണ്. സ്വന്തം വീടും സാധന സാമഗ്രികകളും മണ്ണിനടിയില്‍ മണ്വെട്ടിവെച്ച് തേടിക്കൊണ്ടിരിക്കുമ്ബോ ഴും ഞങ്ങള്‍ക്ക് ചായ തരാനുള്ള അവരുടെ വ്യഗ്രതയും സ്നേഹവും എന്റെ കൈ പിടിച്ച് കുറെ ചേച്ചിമാര് കണ്ണീരൊഴുക്കിയപ്പോള്‍ അവരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ പാട് പെടുകയായിരുന്നു.നിങ്ങള്‍ വിഷമിക്കണ്ട സഹോദരങ്ങളെ പെട്ടന്ന് തന്നെ എല്ലാം ശെരിയാവും ഒരു ജനതയുടെ മൊത്തം പ്രാര്‍ത്ഥനയും സഹായവും ഉണ്ട് നിങ്ങള്‍ക്ക് എന്നാണ് അഞ്ജലിയുടെ ഹൃദയ സ്പര്‍ശിയായ പോസ്റ്റ്.
Post Your Comments