‘മാന്ത്രികം’ എന്ന സിനിമയിലൂടെയാണ് ഇപ്പോഴത്തെ സൂപ്പര്‍ താരമായ നടന് വിനായകന് മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. കൊച്ചിയിലെ ഒരു ബാച്ച്ലേഴ്സ് പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വിനായകനെ കണ്ടെത്തിയതെന്ന് ലാല്‍ ജോസ്.
‘മാന്ത്രികം’ സിനിമയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യാനായി എറണാകുളത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന വേളയിലാണ് വിനായകനെ കണ്ടെത്തുന്നത്.
അതുമായി ബന്ധപ്പെട്ട കഥ ലാല്‍ ജോസ് വിവരിക്കുന്നതിങ്ങനെ
മാന്ത്രികത്തില്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്ന ദിവസം എന്റെ ബാല്യകാല സുഹൃത്ത് സുധീഷിനൊപ്പം കൊച്ചിയില്‍ ഒരു ബാച്ച്ലേഴ്സ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു, അവിടെ മൈക്കിള്‍ ജാക്സനെ പോലെ ഒരാളെ ഞാന്‍ കാണാന്‍ ഇടവന്നു. നിമിഷ നേരംകൊണ്ട് ആയാള്‍ എല്ലാവരെയും കയ്യിലെടുത്തു., അപ്പോഴേ വിനായകന്റെ മുഖം എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു, പിന്നീട് സിനിമയില്‍ ജോയിന്‍ ചെയ്തപ്പോള്‍ ചിത്രത്തിലെ കുറച്ചു കഥാപാതങ്ങളെ കണ്ടെത്താന്‍ സംവിധായകന് തമ്പി കണ്ണന്താനം ഉള്‍പ്പടെയുള്ളവര്‍ക്ക് ബുദ്ധിമുട്ട് വന്നു. ഒടുവില്‍ ബാച്ച്ലേഴ്സ് പാര്‍ട്ടിയില്‍ മൈക്കിള്‍ ജാക്സനെപ്പോലെ നൃത്തം ചെയ്ത അയാളുടെ പേര് ഞാന്‍ തമ്പി സാറിനു സജസ്റ്റ് ചെയ്തു, അങ്ങനെ വിനായകന് മലയാള സിനിമയില്‍ ആരംഭം കുറിച്ചു. ഒരു ചാനല്‍ പ്രോഗ്രാമില്‍ ലാല്‍ ജോസ് പങ്കുവെച്ചു.
Post Your Comments