ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന സുശീലന്‍. മികച്ച കളികളുമായി ബിഗ് ബോസില്‍ അര്‍ച്ചന മുന്നേറുകയാണ്. എന്നാല്‍ ഇപ്പോള്‍ അര്‍ച്ചനയ്ക്ക് വിചിത്രമായ ഒരു അസുഖം തുടങ്ങിയിരിക്കുകയാണെന്നാണ് സഹ താരങ്ങളായ രഞ്ജിനി ഹരിദാസിന്റെയും സാബുവിന്റെയും അഭിപ്രായം.
ദിവസവും രാവിലെ ക്യാമറയെ നോക്കി സംസാരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍. ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് അതിലെ ക്യാമാറ. നൂറു ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ അടിച്ചിട്ട വീട്ടില്‍ കഴിയുന്ന താരങ്ങളുടെ രീതികള്‍ എഡിറ്റിംഗ് ഇല്ലാതെ പ്രേക്ഷകരെ കാണിക്കാറുണ്ട്. ആ അവസരത്തില്‍ ക്യാമാര്യ്ക്ക് മുന്നില്‍ നിന്നുകൊണ്ട് രമേശ് എന്ന് വിളിച്ചു സംസാരിക്കുകയാണ് അര്‍ച്ചന. താരത്തിന്റെ ഈ രീതിയെ വിമര്‍ശിച്ചു കൊണ്ട് സാബുവും രഞ്ജിനിയും രംഗത്ത് എത്തിയത്.
രഞ്ജിനിയും സാബുവും ചേര്‍ന്ന് അര്‍ച്ചനയെ ഉപദേശിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു ഇവര്‍ സംസാരിച്ചത്. എന്നാല്‍ തനിക്ക് ക്യാമറയില്ലാതെ പറ്റില്ലെന്നായിരുന്നു അര്‍ച്ചനയുടെ വാദം. താരത്തിന് മാനസികമായി ചില് പ്രശ്‌നങ്ങളുണ്ടെന്നും മനോരോഗ വിദഗ്ദ്ധന്റെ ആവശ്യമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments