പ്രളയത്തിൽ കഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാന പുരസ്ക്കാര ജേതാക്കൾ എത്തി. ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ ഓൾ സൈന്റ്സ് കോളേജ്, കരുമം ഇടഗ്രാമം യു.പി സ്കൂള്‍, വെള്ളായണി യു.പി.സ്കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് സംഘം സന്ദർശനം നടത്തിയത്. നടന്മാരായ ഇന്ദ്രൻസ്, ജോബി, സംവിധയകാൻ ശ്രീകുമാർ, മഹേഷ് പഞ്ചു, ബീന പോൾ, സംവിധായകന് ഡോ.സന്തോഷ് സൗപര്‍ണിക, നാടന്‍പാട്ട് ഗായകന് ജയചന്ദ്രന് കടമ്പനാട്, ചിത്രകാരന് സുമേഷ് ബാല, എഴുത്തുകാരിയും അധ്യാപികയുമായ വി.എസ് ബിന്ദു, ചിത്രകാരി ആലീസ് ചീവേല്‍ എന്നിവരുടെ സംഘമാണ് സന്ദർശനം നടത്തിയത്.
ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ചലച്ചിത്ര അക്കാദമി 5 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. അക്കാദമി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളവും ചെയര്‍മാന്‍െറ ഒരു മാസത്തെ ഓണറേറിയവും ഓണാഘോഷപരിപാടികള്‍ക്കായി മാറ്റിവെച്ചിരുന്ന തുകയും ചേര്‍ത്താണ് അഞ്ചു ലക്ഷം രൂപ സമാഹരിച്ച് സംഭാവന ചെയ്തത്.
Post Your Comments